Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിലകന്...

തിലകന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻ ലാലും; വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിൽക്കാതെ ഇപ്പോൾ സ്നേഹം കാണിച്ചിട്ടെന്തായെന്ന്​ ആരാധകർ

text_fields
bookmark_border
തിലകന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻ ലാലും; വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിൽക്കാതെ ഇപ്പോൾ സ്നേഹം കാണിച്ചിട്ടെന്തായെന്ന്​ ആരാധകർ
cancel

മലയാളത്തി​െൻറ മഹാ നടൻ തിലകൻ ഓർമയായിട്ട്​ എട്ടു വർഷം. ഒരിക്കലും മറക്കാത്ത വേഷങ്ങൾ പകർന്നാടി, മഹാ പ്രതിഭയുടെ കൈയ്യൊപ്പ്​ ചാർത്തിയ നടനെ മലയാള നാട്​ ഒരിക്കൽ കൂടി ഓർത്തു. മക്കളായ ​ഷമ്മി തിലകനും ഷോബി തിലകനും പിതാവിനെ സ്​മരിച്ചുകൊണ്ട്​ ഫേസ്​ബുക്കിൽ കുറിപ്പെഴുതി.



മഹാനട​െൻറ ഓര്‍മകള്‍ പുതുക്കി മലയാളത്തിലെ പ്രമുഖ താരങ്ങളുമെത്തി. മറക്കാൻ പറ്റാത്ത കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ തിലക​െൻറ ഓര്‍മകള്‍ക്കു മുന്‍പില്‍ 'ഓര്‍മ്മപ്പൂക്കള്‍' അര്‍പ്പിച്ച്​ മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തി​െൻറ ചിത്രം പങ്കുവച്ചു.




'തിലകന്‍ എന്ന ഇതിഹാസത്തെ ഓര്‍ക്കുന്നു' എന്ന വാക്കുകളോടെയാണ് നടന്‍ പൃഥ്വിരാജ് തിലക​െൻറ ഫോ​ട്ടോ പങ്കുവെച്ചത്​. ഇരുവരും ഒന്നിച്ച്​ അഭിനയിച്ച 'ഇന്ത്യന്‍ റുപ്പി' എന്ന സിനിമയിലെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.




ആശയങ്ങളിലും നിലപാടുകളിലും കരുത്ത് തെളിയിച്ചയാളാണ്​ അച്ഛൻ എന്ന്​ മകന്‍ ഷോബി തിലകന്‍ എഴുതി. "എ​െൻറ കരുത്തനായ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് എട്ട് വർഷം ...... പക്ഷെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല - ..... ഒരിക്കലും," ഷോബി ഫെയ്സ്ബുക്കില്‍ കുറിച്ചു.



അതേസമയം, മമ്മൂട്ടിയുടെയും മോഹൻലാലി​െൻറയും ഫേസ്​ബുക്ക്​ നിരവധി ആരാധകർ വിമർശനവുമായി എത്തി. തിലകനെ അവഗണിച്ചതിൽ എല്ലാവർക്കും പങ്കുണ്ടെന്ന്​ ആരാധകർ ഇരുവരുടെയും പോസ്​റ്റിന്​ മറുപടിയായി എഴുതി. വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിൽക്കാതെ ഇപ്പോൾ സ്നേഹം കാണിച്ചിട്ടെന്തായെന്ന്​ ചിലർ ചോദിച്ചു. ജീവിച്ചിരുന്ന കാലത്ത് മമ്മൂട്ടിയടങ്ങുന്ന 'അമ്മ' എന്ന സംഘടന അദ്ദേഹത്തോട് എത്രത്തോളം നീതിപുലർത്തി എന്നുകൂടെ ഒരാത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും ആരാധകർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalAMMAThilakan
News Summary - Mammootty and Mohanlal pay tributes to Thilakan
Next Story