Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപി. ബാലചന്ദ്രന്‍റെ...

പി. ബാലചന്ദ്രന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും

text_fields
bookmark_border
പി. ബാലചന്ദ്രന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും
cancel

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ചലച്ചിത്ര പ്രവർത്തകർ. 'പി ബാലചന്ദ്രന്‍റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി' എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

മമ്മൂട്ടി നായകനായ ചിത്രത്തിലായിരുന്നു പി.ബാലചന്ദ്രൻ അവസാനമായി വേഷമിട്ടത്. വൺ എന്ന ചിത്രത്തിൽ പ്രതിപക്ഷ എം.എൽ.എ ആറ്റിങ്ങൽ മധുസൂദനന്‍റെ വേഷമായിരുന്നു അദ്ദേഹത്തിന്.

'ആദരാഞ്ജലികൾ ബാലേട്ടാ' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഉള്ളടക്കം, പവിത്രം, അങ്കിൾ ബൺ, തച്ചോളി വർഗീസ് ചേകവർ എന്നീ മോഹൻലാൽ സിനമകൾക്ക് തിരക്കഥ രചിച്ചത് പി. ബാലചന്ദ്രനാണ്.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരും പി. ബാലചന്ദ്രന്‍റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalP. Balachandran
News Summary - Mammootty and Mohanlal offer condolences on Balachandran's death
Next Story