ലാലുവിെൻറ നെഞ്ചിൽ തലവച്ച് ഉറങ്ങുന്ന മമ്മൂട്ടി; വൈറലായി ചിത്രം
text_fieldsസിനിമ മേഖലയിൽ നിന്നുള്ള സൗഹൃദത്തിെൻറ കഥപറയുന്ന പഴയകാല ചിത്രം വൈറലാകുന്നു. നടന്മാരായ ലാലു അലക്സിെൻറയും മമ്മൂട്ടിയുടേയും ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്.
ലാലു അലക്സിെൻറ െനഞ്ചിൽ ചേർന്ന് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിെയാണ് ഫോേട്ടായിൽ കാണുന്നത്. ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന് കുട്ടിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോള്‍ കണ്ട അപൂര്‍വ്വ കാഴ്ച അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
തുറന്നുകിടന്ന ജനല്‍ പാളിക്കിടയിലൂടെയാണ് മമ്മൂട്ടിയുടെയും ലാലുഅലക്സിെൻറയും ചിത്രം ഇദ്ദേഹം പകര്‍ത്തിയത്. ആരാധകർ ഏറ്റെടുത്തതോടെ ചിത്രം വൈറലായിട്ടുണ്ട്. പതിറ്റാണ്ടുകളായി മലയാള സിനിമ മേഖലയിൽ സൗഹൃദൃ കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും ലാലു അലക്സും. ഇരുവരും ധാരാളം ഹിറ്റ് സിനിമകളുടെ ഭാഗവുമായിട്ടുണ്ട്.

