
ബിലാലിന് മുമ്പ് 'ഭീഷ്മ പർവ്വ'വുമായി അമൽ നീരദ്; മമ്മൂട്ടിയുടെ മാസ് ലുക്കുള്ള പോസ്റ്റർ പുറത്തുവിട്ടു
text_fieldsമമ്മൂട്ടി ആരാധകർ ഏറെക്കാലമായി ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. അമൽ നീരദിെൻറ സോഷ്യൽ മീഡിയ പേജുകളിൽ അദ്ദേഹം എന്ത് പോസ്റ്റിട്ടാലും കമൻറ് ബോക്സിൽ ബിലാലിെൻറ തിരിച്ചുവരവിനെ കുറിച്ചാണ് അവർക്ക് ചോദിക്കാനുണ്ടായിരുന്നത്. എന്നാൽ, സമീപകാലത്താണ് നടൻ സൗബിൻ ഷാഹിൽ ബിഗ്ബി -2ന് മുമ്പായി അമലും മമ്മൂട്ടിയും മറ്റൊരു സിനിമക്ക് വേണ്ടി ഒരുമിക്കുന്നതായുള്ള സൂചന നൽകിയത്. അതെ, ബിഗ്ബി എന്ന മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രത്തിന് ശേഷം അമൽ നീരദ് മെഗാ സ്റ്റാറിനെ നായകനാക്കിയൊരുക്കുന്ന പുതിയ ചിത്രം 'ഭീഷ്മ പർവ്വം' ഇന്ന് പ്രഖ്യാപിച്ചു.
കറുത്ത ജുബ്ബയും മുണ്ടും ധരിച്ച് കസേരയിൽ കാലിൻമേൽ കാൽ കയറ്റിവെച്ചിരിക്കുന്ന മമ്മൂട്ടിയുടെ മെഗാ മാസ്സ് ചിത്രമുള്ള ഒരു പോസ്റ്റർ അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുടി നീട്ടി, വലിയ കൊമ്പൻ മീശയും താടിയുമൊക്കെയായി ടെറർ ലുക്കാണ് പോസ്റ്ററിൽ മമ്മൂട്ടിക്ക്.
അമൽ നിരദ് തന്നെയാണ് ചിത്രം നിർമിക്കുക. പോസ്റ്ററിൽ മറ്റ് വിവരങ്ങളൊന്നും തന്നെ നൽകിയിട്ടില്ല. എന്തായാലും പോസ്റ്റിന് താഴെ മമ്മൂട്ടി ഫാൻസ് ആഘോഷം തുടങ്ങിയിട്ടുണ്ട്. ബിലാലിനും മേലെ നിൽക്കുന്ന മാസ് അവതാരപ്പിറവിക്കായി അവർ കാത്തിരിക്കുകയാണ്.
Posted by Mammootty on Sunday, 7 February 2021
