പ്രദീപ് രംഗനാഥൻ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ നായികയായി മമിത ബൈജു; പ്രെമോക്ക് സമൂഹമാധ്യമത്തിൽ വൻ സ്വീകരണം
text_fields‘ഡ്യൂഡ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥനും മമിത ബൈജുവും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ പ്രദീപ് രംഗനാഥൻ നിർമ്മാതാവിന്റെ വേഷത്തിലാണ് എത്തുന്നത്. മമിത ബൈജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദീപ് രംഗനാഥന്‍റെ പുതിയ നിർമ്മാണ കമ്പനിയായ പി.ആർ ഷോ ആണ്.
പി.ആർ.എസ്.ഒ വൺ എന്ന ടൈറ്റിൽ നൽകിയ ചിത്രത്തിന്‍റെ പ്രെമോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രദീപ് രംഗനാഥനോടൊപ്പം മുമ്പ് പ്രവർത്തിച്ച ആറ് അസിസ്റ്റന്‍റ് ഡയറക്ടർമാരുടെ ദി ആൽഫ യൂണിറ്റ് ഒന്നിച്ചാണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ട്രെന്‍റ് സെക്ടർ സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്വാസിക, ലിസ്സി ആന്‍റണി, തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിലുണ്ട്. സംവിധായകൻ അശ്വന്ത് മരിമുത്തുവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് ആരാധകർക്കിടയിൽ വലിയ കൗതുകം ഉണർത്തുന്നുണ്ട്.
പ്രേമലു, ഡ്യൂഡ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള യുവനടിമാരിൽ ഒരാളായി മമിത ബൈജു മാറിക്കഴിഞ്ഞു. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമുള്ള വലിയ പ്രോജക്റ്റുകളിൽ ഇതിനകം തന്നെ ഭാഗമായ മമിതയുടെ കരിയറിലെ മറ്റൊരു പ്രധാന ചുവടുവെപ്പാകും ഈ ചിത്രമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

