Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഞങ്ങൾക്കറിയാം ഈ...

'ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്​' -കാണാം 'മാലിക്​' ട്രെയ്​ലർ

text_fields
bookmark_border
malik movie
cancel

'ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്​' എന്ന്​ പ്രഖ്യാപിക്കുന്ന സുലൈമാനെ അവതരിപ്പിച്ച 'മാലിക്​' ട്രെയ്​ലർ ഏറ്റെടുത്ത്​ ആരാധകർ. ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മാലിക്കി'ന്‍റെ ട്രെയിലർ ഇതുവരെ കണ്ടത്​ 13 ലക്ഷത്തിലേറെ പേരാണ്​. ഫഹദ്​ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്കിന്‍റെ അൻപത്തിയഞ്ച്​ വയസ്​​ വരെയുള്ള പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയ്​ലറിൽ കാണാം.

മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിലാണ്​ പെടുന്നത്​. രണ്ട് കാലഘട്ടങ്ങളിലെ സംഭവങ്ങളാണ്​ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുലൈമാന്‍ മാലിക്​ എന്ന തീരദേശ ജനതയുടെ നായകന്‍റെ ഇരുപത് മുതല്‍ 55 വയസ് വരെയുള്ള ജീവിതമാണ് സിനിമ.‌

ഫഹദിന്‍റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്​. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു. ആ​േന്‍റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആ​േന്‍റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad fazilmalik movie
News Summary - Malik trailer released
Next Story