Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ ആഴ്ച ഒ.ടി.ടിയിൽ...

ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ

text_fields
bookmark_border
ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
cancel

പുതിയ റിലീസുകളിലൂടെ മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ പതിപ്പിക്കുന്നത് തുടരുകയാണ്. ഈ ആഴ്ചയും പുതിയ ചിത്രങ്ങൾ ഒ.ടി.ടിയിൽ എത്തുന്നുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച മലയാളത്തിൽ നിന്ന് ഒ.ടി.ടിയിൽ എത്തുന്നത്.

റിട്ടേൺ ആന്‍ഡ് ഡയറക്റ്റഡ് ബൈ ഗോഡ്

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ്, ദിനേശ് പ്രഭാകർ, ബിബിൻ ജോർജ്, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റിട്ടേൺ ആന്‍ഡ് ഡയറക്റ്റഡ് ബൈ ഗോഡ് സംവിധാനം ചെയ്തിരിക്കുന്നത് ഫെബി ജോർജാണ്. മാർച്ച് 20 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമീങ് ആരംഭിക്കും. കോമഡിക്ക് പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ദൈവമായാണ് സണ്ണി വെയ്ൻ എത്തുന്നത്. തോമസ് ജോസ്, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്ന് ടി.ജെ. പ്രൊഡക്ഷൻസിന്റെയും നെട്ടൂരാൻ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സീതാപയനം

അർജുൻ സർജ സംവിധാനം ചെയ്ത സീതാപയനം മികച്ച കലക്ഷൻ നേടിയ ചിത്രമാണ്. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും പ്രേക്ഷക നിരൂപക പ്രശംസകൾ ചിത്രം നേടിയിരുന്നു. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുനാണ് നായിക. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിച്ചത്. ചിത്രം മാർച്ച് 19 മുതൽ സൺനെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു.

കാസർഗോഡ് എംബസി

റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ആണ് കാസർഗോഡ് എംബസി. സീരീസ് മാർച്ച് 20ന് സീ5ൽ സ്ട്രീമിങ് ആരംഭിക്കും. അബു സലിം, ഗോവിന്ദ് പൈ, കബീർ ദുഹാൻ സിങ്, സുധീഷ്, ദീപക് പറമ്പോൾ, റോണി ഡേവിഡ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieMovie NewsEntertainment NewsOTT Release
News Summary - Malayalam Releases to Watch on OTT This Week
Next Story