'തുടരും' ഉൾപ്പെടെ മൂന്ന് മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒ.ടി.ടിയിൽ
text_fieldsപ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ തുടരും ഉൾപ്പെടെ മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത്.
തുടരും
മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന കെ. ആർ. സുനിൽ ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, അമൃത വർഷിണി മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജെറി
ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന മലയാള ചിത്രമാണ് ജെറി. ഒരു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന എലിയും അത് ഇല്ലാതാക്കാനുള്ള മനുഷ്യരുടെ ശ്രമവുമാണ് ചിത്രത്തിൽ. കോമഡി ഫാമിലി എന്റർടെയ്‌നറായ ചിത്രം മേയ് 30 മുതൽ സിംപ്ലിസൗത്തിൽ സ്ട്രീം ചെയ്യും. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രമേ ചിത്രം ലഭിക്കു എന്നാണ് വിവരം.
അനീഷ് ഉദയ് സംവിധാനം ചെയ്ത ചിത്രം ജെയ്‌സണും ജോയ്‌സണും ചേർന്നാണ് നിർമിച്ചത്. അരുൺ വിജയ് ആണ് സംഗീതസംവിധാനം. സണ്ണി ജോസഫ്, റൂത്ത് പി. ജോൺ, കോട്ടയം നസീർ, കുമാർ സേതു, അനിൽ ശിവറാം, അബിൻ പോൾ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ഡാൻസ് പാർട്ടി
സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ചിത്രം നിർമിച്ചത്. ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി. എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.
ചിത്രം മേയ് 30 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, ശ്രദ്ധാഗോകുൽ, പ്രീതി രാജേന്ദ്രൻ, ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

