ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള സിനിമകൾ
text_fieldsഈ ആഴ്ച രണ്ട് മലയാള സിനിമകളാണ് ഒ.ടി.ടിയിലെത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം, രഞ്ജിത് വേണുഗോപാൽ സംവിധാനം ചെയ്ത നേരറിയും നേരത്ത് എന്നീ സിനിമകളാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്.
കരം
ഹൃദയം, വർഷങ്ങൾക്കുശേഷം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കുശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമിച്ച ചിത്രമാണ് 'കരം'. സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിനെത്തിയ ചിത്രത്തിന് തിയറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. മനോരമ മാക്സിലൂടെ നവംബർ ഏഴ് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ചിത്രത്തിൽ നായകനായി എത്തിയത് നോബിൾ ബാബുവാണ്. ബിഗ് ബാങ് എന്റർടൈൻമെന്റ്സ് എന്ന ചലച്ചിത്ര നിർമാണ കമ്പനി സ്ഥാപകനും നിർമാതാവും തിരക്കഥാകൃത്തും നടനുമാണ് നോബിൾ. നിവിൻ പോളി അഭിനയിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിർമാണം.
മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സി.ഐ.ഡി’ മലയാളത്തിലെ തന്നെ ആദ്യ ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് മറ്റെരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തിയത്.
നേരറിയും നേരത്ത്
അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി. വി. രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'നേരറിയും നേരത്ത്'. വേണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമാണം. എസ്. ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ. വിമല, ബേബി വേദിക, നിഷാന്ത് എസ്. എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാമൂഹികമായി വ്യത്യസ്ഥ തലങ്ങളിലെ കുടുംബങ്ങളിലുള്ള സണ്ണിയും അപർണയും തമ്മിലുള്ള ശക്തമായ പ്രണയവും തുടർന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നവംബർ ഒന്ന് മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

