ഈ ആഴ്ച തിയറ്ററിൽ എത്തുന്ന മലയാള ചിത്രങ്ങൾ
text_fieldsഅഞ്ച് മലയാള ചിത്രങ്ങളാണ് ഈ ആഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
പ്രിൻസ് ആൻഡ് ഫാമിലി
ദിലീപ് നായകനാകുന്ന 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രം ഈ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. നവാഗതനായ ബിന്‍റോ സ്റ്റീഫനാണ് ചിത്രത്തിന്‍റെ സംവിധാനം. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം ഫാമിലി കോമഡി ഡ്രാമയാണ്. ദിലീപിനൊപ്പം മഞ്ജു പിള്ള, ബിന്ദു പണിക്കർ, ഉർവ്വശി, മഹിമ നമ്പ്യാർ, പാർവതി രാജൻ ശങ്കരാടി, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, സിദ്ദീഖ്, ജോണി ആന്‍റണി, അശ്വിൻ ജോസ് എന്നവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മേയ് ഒമ്പതിനാണ് റിലീസ്.
പടക്കളം
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം മേയ് എട്ടിനാണ് റിലീസ് ചെയ്യുന്നത്. നിതിൻ.സി.ബാബുവും മനുസ്വരാജും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിൽ ഫിന്‍റസി ഹ്യൂമർ ത്രില്ലറായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ നിരഞ്ജനാ അനൂപ്, പൂജാമോഹൻ, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺ പ്രദീപ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ആസാദി
നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി മേയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിനെത്തും. സെൻട്രൽ പിക്ച്ചഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ലിറ്റിൽ ക്രൂഫിലിംസിന്‍റെ ബാനറിൽ ഫൈസൽ രാജായാണ് ചിത്രം നിർമിക്കുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണ രവിയാണ് നായിക. പത്തുവർഷത്തെ ഇടവേളക്കുശേഷം വാണിവിശ്വനാഥ് ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി.ജി. രവി, വിജയകുമാർ (കാപ്പഫെയിം) ഷാബു പ്രൗദിൻ, രാജേഷ് ശർമ, ബോബൻ സാമുവൽ, മാലാ പാർവതി, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻ ബിനോ, ആന്റണി ഏലൂർ, ആശാ മഠത്തിൽ, അഷ്ക്കർ അമീർ, തുഷാരഹേമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സർക്കിട്ട്
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് മേയ് എട്ടിന് തിയറ്ററുകളിൽ എത്തും. ആസിഫ് അലിയും ബാലതാരം ഓർസാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനിക്കുമാണ് ചിത്രം നിർമിക്കുന്നത്. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ഡർ, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
916 കുഞ്ഞൂട്ടൻ
ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടൻ' മേയ് ഒമ്പതിന് പ്രദർശനത്തിനെത്തും. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '916 കുഞ്ഞൂട്ടന്‍'. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിൽ ടിനി ടോമും രാകേഷ് സുബ്രഹ്‌മണ്യവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാകേഷ് സുബ്രഹ്മണ്യൻ, ഡയാന ഹമീദ്, നിയ വർഗീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

