ജിജു അശോകെൻറ 'ഉറുമ്പുകൾ ഉറങ്ങാറില്ല' തമിഴിലേക്ക്
text_fieldsജിജു അശോകൻ സംവിധാനംചെയ്ത് ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ച സിനിമ'ഉറുമ്പുകൾ ഉറങ്ങാറില്ല' തമിഴിലേയ്ക്ക്. ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദേവ് മോഹൻ നായകനാകുന്ന 'പുള്ളി' എന്ന മലയാള സിനിമയാണ് ജിജു അശോകെൻറ അടുത്തതായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രം.
എ.എ.എ.ആർ പ്രൊഡക്ഷൻസിെൻറ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിെൻറ ബാനറിൽ ടി.ബി. രഘുനാഥൻ എന്നിവർ സംയുക്തമായി നിർമിക്കുന്ന ചലച്ചിത്രം ആണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം എ.എ.എ.ആർ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിെൻറ മറ്റു ചിത്രങ്ങൾ.
കോമഡി ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രത്തിെൻറ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഗന്ധർവ്വൻ കോട്ടൈ,ആൾവാർ കുറിച്ചി, ,അളകാപുരം,അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷവാസനത്തോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിെൻറ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുന്നമെന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു.

