Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമൂന്ന് വ്യത്യസ്ത...

മൂന്ന് വ്യത്യസ്ത കഥകളിലൂടെയുള്ള ചിത്രം ‘ഡെസ്‌റ്റിനി’ പ്രദർശനത്തിനൊരുങ്ങുന്നു

text_fields
bookmark_border
മൂന്ന് വ്യത്യസ്ത കഥകളിലൂടെയുള്ള ചിത്രം ‘ഡെസ്‌റ്റിനി’ പ്രദർശനത്തിനൊരുങ്ങുന്നു
cancel

മനുഷ്യജീവിതത്തിലെ വ്യത്യസ്തമായ വഴിതിരിവുകളും യാദൃശ്ചികതകളും കോർത്തിണക്കി മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നേറുന്ന പുതിയ ചിത്രം 'ഡെസ്റ്റിനി' പ്രദർശനത്തിനൊരുങ്ങുന്നു. നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമിച്ച്, സന്തോഷ് മസ്താനും കിഷോർ ആനകോടും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കും സമ്മാനിക്കുന്നത്.

തന്റെ മുൻകാലങ്ങളിലെ തെറ്റുകളിലും മോശം പ്രവർത്തികളിലും പശ്ചാത്തപിക്കുന്ന സി.ഐ. ജയശീലൻ എന്ന പൊലീസുദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളിലൂടെയും ചിന്തകളിലൂടെയും കഥ പറയുന്നതാണ് ആദ്യ ഭാഗം. കവിയും സാംസ്കാരിക പ്രവർത്തകനുമായ നരേന്ദ്രനാഥിന്റെ ശിഥിലമായിപ്പോയ കുടുംബബന്ധം, അതിനു വഴിയൊരുക്കിയവർ തന്നെ ഒന്നിച്ചുചേർക്കാൻ ശ്രമിക്കുന്നതിലൂടെ തിരിച്ചറിവിന്റെയും തിരുത്തലിന്റെയും വലിയൊരു സന്ദേശം നൽകുന്നതാണ് രണ്ടാമത്തെ കഥ. അനാഥനായ കലാകാരൻ ശന്തനുവും മെയ്ഫ്ളവറും തമ്മിലുള്ള തീവ്രമായ പ്രണയവും, അവരുടെ ജീവിതത്തിലുണ്ടാകുന്ന ദാരുണമായ അന്ത്യവും വരച്ചുകാട്ടുന്നത് അവസാനത്തെ കഥ.

പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, എമിൽ, അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയ പ്രമുഖർ വേഷമിടുന്നു. സന്തോഷ് കൃഷ്ണയും കിഷോർ ആനാകോടും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനു ഗോകുൽ, ബിജുലാൽ പോത്തൻകോട് എന്നിവരാണ് ഛായാഗ്രഹണം. മേക്കപ്പ്: വിധു ബാബു, ആർട്ട്: അജി ഏഴാം മൈൽ, എഡിറ്റിങ്: വി.എസ്. സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ: അജയ്ഘോഷ് പരവൂർ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieNew Movieentertainment
Next Story