Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയില്‍ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി മലയാള സിനിമ വരുന്നു

text_fields
bookmark_border
റഷ്യയില്‍ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി മലയാള സിനിമ വരുന്നു
cancel

കൊച്ചി: റഷ്യയില്‍ നടന്ന യഥാർഥ സംഭവത്തെ ആസ്​പദമാക്കി മലയാള സിനിമ വരുന്നു. നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലു മിന ഫിലിംസിന്‍റെ ബാനറില്‍ പുതുമുഖ സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കലാണ്​ 'റഷ്യ'യുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്​.

ചിത്രത്തി​െൻറ ഫസ്​റ്റ്​ലുക്​ പോസ്​റ്റർ ഇന്ന്​ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറങ്ങി​. ഉറക്കം നഷ്​പ്പെടുത്തുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. പുതുമയുള്ള പ്രമേയമാണ് ചിത്രത്തിന്‍റേത്. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.


അഭിനേതാക്കള്‍- രൂപേഷ് പീതാംബരന്‍ (ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കന്‍ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്). ഗോപിക അനില്‍, ആര്യ മണികണ്​ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടി​േൻറാ തോമസ് തളിയത്ത് എന്നിവരും നിര്‍മ്മാണ സഹായികളാണ്. സുനില്‍കുമാര്‍ അപ്പുപ്രൊഡക്ഷന്‍ കണ്‍ട്രോളറും പി.ആര്‍ സുമേരന്‍ പി.ആര്‍. ഒയുമാണ്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story