പുതുമുഖങ്ങളെ അണിനിരത്തി 'പ്ലാവില' ഒരുങ്ങുന്നു
text_fieldsകൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്ലാവില'. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിെൻറ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ തിരുവനന്തപുരം ആരതി ഇൻ റിക്കോർഡ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.
കൈതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിെൻറ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. പി. ജയചന്ദ്രൻ, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണ കുമാർ, ബേബി ശ്രേയ എന്നിവരാണ് ഗായകർ. കഥ, തിരക്കഥ, സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു.
ജാതിഭ്രാന്തും മതവിദ്വേഷങ്ങളും വ്യക്തി താൽപര്യങ്ങളും നിമിത്തം തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും സ്നേഹത്തിെൻറയും കരുതലിെൻറയും ചേരുവ കൊണ്ട് തിരിച്ചു പിടിക്കാന്‍ ഗ്രാമവിശുദ്ധിയും ദേശ പൈതൃകവും ചേര്‍ത്തു പിടിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ചിത്രമാണ് 'പ്ലാവില'.
ഛായാഗ്രഹണം-വി.കെ. പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ, കല-സ്വാമി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ, സ്റ്റിൽസ്-രാകേഷ് പുത്തൂർ, എഡിറ്റർ-വി. സാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കമൽ പയ്യന്നൂർ, ഫിനാൻസ് കൺട്രോളർ-ബാലൻ വി. കാഞ്ഞങ്ങാട്, ഓഫിസ് നിർവഹണം-എ.കെ. ശ്രീജയൻ, പ്രൊഡക്ഷൻ കോർഡിനേറ്റർ-ബിജു രാമകൃഷ്ണൻ, കാർത്തിക വൈഖരി, വാര്‍ത്തപ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

