'പക്ഷികൾക്ക് പറയാനുള്ളത്' യു.എസിലെ വനിത ഫിലിം ഫെസ്റ്റവലിലേക്ക്
text_fieldsതൃശൂർ: സുധ രാധിക സംവിധാനം ചെയ്ത 'പക്ഷികൾക്ക് പറയാനുള്ളത്' സിനിമ ഡിസംബറിൽ യു.എസിലെ ഡെൽവെയറിൽ നടക്കുന്ന ഡബ്ല്യു.ആർ.പി.എൻ ഇൻറർനാഷനൽ വിമൻ ഫിലിം ഫെസ്റ്റവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ നായികയായ നിലാഞ്ജനയെ ഫീമെയിൽ ലീഡ് ഇൻ കോമ്പറ്റീഷൻ മത്സര വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തത്. മസ്കത്തിൽ അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥിനിയാണ് നിലാഞ്ജന. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുമാണ് ഇതിവൃത്തം.
ഗിരീഷ് പുത്തഞ്ചേരിയുടെതായി മലയാളികൾക്ക് ലഭിക്കുന്ന അവസാന ഗാനങ്ങളാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായിക സുധ രാധിക വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷഹബാസ് അമനാണ് ഇൗണം നൽകിയത്. അദ്ദേഹം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അഞ്ച് പാട്ടുകളാണ്സിനിമയിലുള്ളത്.
സിനിമയിൽ പാടിയ ഹരിത ഹരീഷ്, അഞ്ജലി വാര്യർ എന്നിവർ പുതുമുഖങ്ങളാണ്. മില്ലേനിയം ഓഡിയോസാണ് യൂട്യൂബ് റിലീസ് ചെയ്തത്. 50 ലക്ഷം രൂപക്കാണ് സിനിമ പൂർത്തിയാക്കിയതെന്നും സമാന്തര സിനിമ റിലീസിങിനുള്ള മാർഗങ്ങളാണ് തേടുന്നതെന്നും അവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ നായിക നിലാഞ്ജന, സുധ രാധിക, അഞ്ജലി വാര്യർ, ഹരിത ഹരീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

