മഡ് റേസിങ് പശ്ചാത്തലമാക്കി 'മഡ്ഡി' വരുന്നു
text_fieldsകൊച്ചി: മഡ് റേസിങ് വിഷയമാക്കി മലയാളത്തിലെ ആദ്യ സിനിമയായ 'മഡ്ഡി' റിലീസിന് ഒരുങ്ങി. 4x4 മഡ് റേസിങ് പ്രമേയമായി എത്തുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. പി.കെ 7 ക്രിയേഷൻസിെൻറ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിക്കുന്ന വിവിധ ഭാഷ ചലച്ചിത്രമായ 'മഡ്ഡി' തീയറ്ററുകൾ തുറക്കുന്ന മുറക്ക് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പുതുമുഖ സംവിധായകനായ ഡോ. പ്രഗഭൽ ആണ് സിനിമയൊരുക്കുന്നത്. പ്രധാന കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മഡ് റേസിങ്, ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവ യാഥാർഥ്യമായാണ് ചെളിയിൽ തന്നെ ചിത്രീകരിച്ചത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാർ രണ്ട് വർഷത്തോളം മഡ് റേസിങിൽ പരിശീലനം നേടി. ലൈവായി ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് അതിസാഹസിക രംഗങ്ങൾ ചിത്രീകരിച്ചത്. കെ.ജി. രതീഷ് ആണ് ഛായാഗ്രഹണം. കെ.ജി.എഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, രാക്ഷസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ് തുടങ്ങിയ പ്രമുഖരാണ് അണിയറ പ്രവർത്തകർ. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ.എം. വിജയൻ, ഗിന്നസ് മനോജ്, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

