Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുഞ്ഞമ്മിണീസ്...

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഉടൻ തിയേറ്ററുകളിലേക്ക്

text_fields
bookmark_border
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഉടൻ തിയേറ്ററുകളിലേക്ക്
cancel

കോട്ടയം: ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന "കുഞ്ഞമ്മിണീസ്ഹോസ്പിറ്റല്‍" എന്ന സിനിമയുടെചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയില്‍ സമാപിച്ചു. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ജൂണ്‍ 27ന് പൂജയോടെ ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രം രണ്ട് ഷെഡ്യൂളുകളായി 40 ദിവസത്തിനകം പൂര്‍ത്തിയാക്കി.

ഫാന്‍റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

"പ്രിയന്‍ ഓട്ടത്തിലാണ്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശെഷം "വൌ സിനിമാസി"ന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്.

പ്രിയന്‍ ഓട്ടത്തിലാണ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ തന്നെയാണ് ഈ സിനിമയുടേയും കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്. ഇവര്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ സിനിമകളുടെ രചനയിലും ഇവർ ഭാഗമായിരുന്നു. ഈ ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള ഒരു വേഷം അവതരിപ്പിച്ച പ്രകാശ് രാജ് രണ്ട് ഘട്ടങ്ങളിലായി തന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.

ഹരിശ്രീ അശോകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാരി, ശരത് ദാസ്, ബിനുപപ്പു, മല്ലിക സുകുമാരന്‍, ഗംഗാമീര, അല്‍ത്താഫ് മനാഫ്, ജെയിംസ് ഏലിയാ, അഭിറാം, സുധീര്‍ പറവൂര്‍, ഉണ്ണിരാജ, സ്ഫടികം ജോര്‍ജ്, ജിലു ജോസഫ്, സജീദ് പട്ടാളം, അനില്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ഒരു പ്രധാന കഥാപാത്രമായി ആഷ് വി പ്രജിത് എന്ന ബാലതാരത്തെ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നു.

ബി. കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.

ലൈന്‍ പ്രൊഡ്യൂസര്‍ – ഷിബു ജോബ്, എസ്കിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ഷബീര്‍ മലവട്ടത്ത് , എഡിറ്റര്‍ - മന്‍സൂര്‍ മുത്തൂട്ടി, മേക്കപ് – മനു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍ – നിസാര്‍ റഹ്മത്ത്, ആര്‍ട്ട് – ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്, ഫിനാൻസ് കണ്ട്രോളര്‍ - അഗ്നിവേശ്, വി എഫ് എക്സ് – പ്രോമിസ്, സ്റ്റില്‍സ് –രാഹുല്‍എം സത്യന്‍, ഡിസൈനര്‍- ഏസ്തറ്റിക് കുഞ്ഞമ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movietheaterKunjamminis Hospital
News Summary - malayalam movie Kunjamminis Hospital to theaters soon
Next Story