Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
malayalam movie Garudan OTT
cancel

മിഥുൻ മാനുവൽ തോമസ് തിരക്കഥയിൽ എത്തിയ ‘ഗരുഡൻ’ ഒ.ടി.ടിയിൽ

text_fields
bookmark_border
സുരേഷ് ഗോപിയും ബിജു മേനോനുംആണ്​ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്

മിഥുൻ മാനുവൽ തോമസ് തിരക്കഥയിൽ പുറത്തുവന്ന സിനിമയായ ‘ഗരുഡൻ’ ഒ.ടി.ടിയിൽ. സുരേഷ് ഗോപിയും ബിജു മേനോനും ആണ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്​. നവംബർ 3ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്.

പൊലീസ് ഓഫിസർ ഹരീഷ് മാധവനായി സുരേഷ് ഗോപി എത്തിയപ്പോൾ ചിത്രത്തിൽ നിഷാന്ത് എന്ന കോളജ് പ്രൊഫസറെ ആണ്​ ബിജു മേനോൻ അവതരിപ്പിച്ചത്. അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധായകൻ. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യപിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ്​ പ്രധാന അഭിനേതാക്കൾ.

അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിങ്​ ആരംഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayalam movie On Garudan OTT
Next Story