സൗഹൃദത്തിന്‍റെ കഥയുമായി 'ചങ്ങായി' വരുന്നു
text_fields'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവര്‍ നായകരാകുന്ന 'ചങ്ങായി' എന്ന സിനിമയുടെ ട്രെയ്ലർ നടൻ നിവിന്‍ പോളി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നവാഗതനായ സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചങ്ങായി' ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിലെത്തും. 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഷഫീഖ് ആണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
ഇര്‍ഫാനും മനുവും കടമ്പൂര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരും തികഞ്ഞ മതവിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്‍റെ കഥയാണ് 'ചങ്ങായി'യില്‍ പറയുന്നത്. ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി. നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അയ്‌വ ഫിലിംസിന്‍റെ ബാനറില്‍ വാണിശ്രീ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിർവഹിക്കുന്നു. ഷഹീറ നസീറിന്‍റെ വരികള്‍ക്കു മോഹന്‍ സിത്താര ഈണം പകരുന്നു. എഡിറ്റര്‍-സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രേംകുമാര്‍ പറമ്പത്ത്, കല-സഹജന്‍ മൗവ്വേരി, മേക്കപ്പ്-ഷനീജ് ശില്പം, വസ്ത്രാലങ്കാരം-ബാലന്‍ പുതുക്കുടി, സ്റ്റില്‍സ്-ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍-രാധേഷ് അശോക്, അസിസ്റ്റന്‍റ് ഡയറക്ടര്‍-അമല്‍, ദേവ്, പ്രൊഡക്ഷന്‍ ഡിൈസനര്-സുഗുണേഷ് കുറ്റിയില്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

