Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരച്ച ലുക്കിൽ ബിജു​ മേനോൻ, കോട്ടയം ശൈലിയിൽ പാർവതിയും- 'ആർക്കറിയാം' ടീസർ ഇറങ്ങി

text_fields
bookmark_border
നരച്ച ലുക്കിൽ ബിജു​ മേനോൻ, കോട്ടയം ശൈലിയിൽ പാർവതിയും- ആർക്കറിയാം ടീസർ ഇറങ്ങി
cancel

നരച്ച ലുക്കിൽ ബിജു മേനോനും കോട്ടയം ഭാഷ പറഞ്ഞ്​ പാർവതി തിരുവോത്തും എത്തുന്ന 'ആർക്കറിയാം' എന്ന സിനിമയുടെ ടീസർ കമൽ ഹാസൻ റിലീസ്​ ചെയ്​തു. ഷറഫുദ്ധീൻ ആണ്​ സിനിമയിലെ മറ്റൊരു പ്രധാന താരം.

പ്രസിദ്ധ ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോട്ട് എന്‍റർടൈൻമെന്‍റ്​സിനും ഒപിഎം ഡ്രീം മിൽ സിനിമാസിനും വേണ്ടി സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് നിർമ്മിക്കുന്നത്.

മഹേഷ് നാരായണൻ ആണ്​ എഡിറ്റിങ്​. സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്​. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരും യെക്‌സാൻ ഗാരി പെരേരയും ആണ് ഗാനങ്ങൾക്കു പിന്നിൽ.

'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിന്‍റെ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ചിത്രത്തിന്‍റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. 2021 ഫെബ്രുവരി 26നാണ് റിലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalam movie Aarkkariyam teaser released
Next Story