Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ ആഴ്ച ഒ.ടി.ടിയിൽ...

ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ; എപ്പോൾ എവിടെ കാണാം?

text_fields
bookmark_border
ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ; എപ്പോൾ എവിടെ കാണാം?
cancel

മലയാള സിനിമക്കിത് റിലീസ് കാലമാണ്. പല ജോണറുകളിലുള്ള വ്യത്യസ്ത ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. വാഴയും ആടുമെല്ലാം തിയറ്ററിൽ വമ്പൻ കുതിപ്പ് തുടരുകയാണ്. തിയറ്ററിൽ കണ്ട ചിത്രങ്ങളായാലും അവ വീണ്ടും ഒ.ടി.ടിയിൽ കാണാൻ ആരാധകർ ഏറെയാണ്. അത്തരത്തിൽ രണ്ട് ചിത്രങ്ങളാണ് ഇത്തവണ ഒ.ടി.ടിയിൽ വന്നിരിക്കുന്നത്.

1. കണിമംഗലം കോവിലകം

പ്രേതശല്യമുള്ള ഒരു ഹോസ്റ്റലിൽ താമസത്തിനെത്തുന്ന മൂന്ന് യുവാക്കളുടെ കഥയാണ് കണിമംഗലം കോവിലകം. അവിടെ അപ്രതീക്ഷിതവും ഭയാനകവുമായ ചില മുഹൂർത്തങ്ങൾ അവർ നേരിടേണ്ടി വരുന്നു. ആ സംഭവ വികാസങ്ങൾ രസകരവും എന്നാൽ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തി അവതരിപ്പിക്കുന്നതാണ് ചിത്രം. ചിത്രം നാളെ മുതൽ സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യാം.

2. ഹാൽ

റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷെയ്ൻ നിഗം നായകനായ ചിത്രം 'ഹാൽ' ഒ.ടി.ടിയിലേക്ക്. തിയറ്റർ റിലീസ് മുമ്പ് വിവാദങ്ങളിലകപ്പെട്ട ചിത്രം ഏപ്രിൽ പത്തിന് സൺ നെക്സ്റ്റിലൂടെ കാണാം. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് യു.എ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്.

ക്രിസ്ത്യൻ, മുസ്ലിം പ്രണയവും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) റിക്രൂട്ടിങ്ങും, മുസ്‌ലിം വിരുദ്ധതയുമെല്ലാം ചിത്രത്തിൽ ഉണ്ടെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഒരു റാപ്പറായാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നി‍ർദേശിച്ചിരുന്നത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറക്കലുകൾ വരുത്തണമെന്നായിരുന്നു സി.ബി.എഫ്.സി.യുടെ നിലപാട്.

എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗ്ൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സി.ബി.എഫ്.സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈകോടതി തള്ളുകയുണ്ടായി. സിംഗ്ള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODmalayalam moviesEntertainment NewsOTTOTT Release
News Summary - Malayalam films coming to OTT this week; when and where can you watch them?
Next Story