'ബംഗാളി വിവാഹം'! വൈറലായി അപൂർവ ബോസിന്റെ വിവാഹ വിഡിയോ
text_fieldsനടി അപൂർവ ബോസിന്റേയും സുഹൃത്ത് ധിമൻ തലപത്രയുടേയും വിവാഹ വിഡിയോ പുറത്ത്. ബംഗാളി ആചാരവിധി പ്രകാരമായിരുന്നു വിവാഹം. വീട്ടുകാരുടെ സാന്നിധ്യത്തിൽ ഡിസംബറിൽ രാജസ്ഥാനിൽവെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇവരുടെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അപൂർവയാണ് വിവാഹവാർത്ത വെളിപ്പെടുത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തത്. നിയമപരമായി രണ്ടു പേരും കുടുങ്ങി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്‌സ് ക്ലബ്ബിലൂടെയാണ് അപൂർവ ചലച്ചിത്രരംഗത്തെത്തിയത്. തുടർന്ന് പ്രണയം, പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പകിട, ഹേയ് ജൂഡ്, പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിരുന്നു.
നിലവിൽ ജനീവയിൽ യൂണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.