Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി കാണപ്പോവത് നിജം; ‘മലൈക്കോട്ടൈ വാലിബൻ’ ഒ.ടി.ടി റിലീസ് തിയതി പുറത്തുവിട്ടു

text_fields
bookmark_border
valiban 8979876
cancel

ഏറെക്കാത്തിരുന്ന വാലിബനും കൂട്ടരും വീടകങ്ങളിലേക്കെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഒ.ടി.ടി റിലീസിനൊരുങ്ങി. ചിത്രം ഈ മാസം 23ന് ഡിസ്‌നി പ്ലസ്-ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. 'ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണപ്പോവത് നിജം' എന്ന കാപ്ഷനോടുകൂടിയാണ് ഹോട്ട്സാറ്റാർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്.

ജനുവരി 25നാണ് ‘മലൈക്കോട്ടൈ വാലിബൻ’ തിയറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മോഹൻലാലിനു പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.


ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമിച്ചത്. തിരക്കഥ: പി എസ് റഫീക്ക്. കാമറ: മധു നീലകണ്ഠൻ. സംഗീതം: പ്രശാന്ത് പിള്ള.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malaikottai vaaliban ott release date announced
Next Story