Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘പോരിനൊരുങ്ങി ലാലേട്ടൻ’; സർപ്രൈസ് പോസ്റ്ററുകളുമായി മലൈക്കോട്ടൈ വാലിബൻ ടീം
cancel

‘പോരിനൊരുങ്ങി ലാലേട്ടൻ’; സർപ്രൈസ് പോസ്റ്ററുകളുമായി മലൈക്കോട്ടൈ വാലിബൻ ടീം

text_fields
bookmark_border

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അപ്ഡേറ്റുകളെല്ലാം തന്നെ വലിയ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബജറ്റ് ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ക്രിസ്മസ് പ്രമാണിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ പോസ്റ്ററുകളും റിലീസ് ചെയ്തത്. പോരിന് തയ്യാറായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഒരു പോസ്റ്ററിലുള്ളത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉൾപ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ പോസ്റ്റർ.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നൂറ്റി മുപ്പത് ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malaikottai Vaaliban news posters out
Next Story