Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോളിവുഡ് താരം മലൈക അറോറക്ക് കോവിഡ്
text_fieldsbookmark_border
മുംബൈ: ബോളിവുഡ് നടി മലൈക അറോറക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാഫലത്തിൽ കോവിഡ് പോസിറ്റീവാണെന്നും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വവസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും മലൈക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
"ഇന്ന് കോവിഡ് പരിശോധനയിൽ ഞാൻ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. എനിക്ക് സുഖം തന്നെയാണെന്ന് അറിയിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, ഡോക്ടറുടെയും അധികൃതരുടെയും നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിയുന്നു. നിങ്ങൾ എല്ലാവരും ശാന്തതയോടെ സുരക്ഷിതരായി തുടരുക''- മലൈക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മലൈകയുടെ കാമുകനും നടനുമായ അർജുൻ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ അർജുൻ കപൂറും വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്.
Next Story

