Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
makers have released the first look poster of Bazooka
cancel

സ്റ്റൈലിഷായി മമ്മൂട്ടി; ‘ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറക്കാർ

text_fields
bookmark_border
തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡിനോ ഡെന്നിസ്

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ 'ബസൂക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്റ്റൈലിഷായ മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. ഡിനോ ഡെന്നിസാണ് ബസൂക്ക സംവിധാനം ചെയ്യുന്നത്. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബസൂക്ക.

മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്ന ചിത്രംകൂടിയാണിത്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡിനോ ഡെന്നിസ്. കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കലാസംവിധാനം അനിസ് നാടോടി, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുജിത് സുരേഷ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് 'ബസൂക്ക'യുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story