മഹിര ഖാൻ, മാവ്‌റ ഹോക്കെയ്ൻ എന്നിവരുടെ ചിത്രങ്ങൾ ആൽബം കവറിൽ നിന്ന് നീക്കം ചെയ്തു
text_fieldsഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ പാകിസ്താൻ അഭിനേതാക്കളായ മഹിര ഖാൻ, മാവ്‌റ ഹോക്കെയ്ൻ എന്നിവരുടെ ചിത്രങ്ങൾ ആൽബം കവറുകളിൽ നിന്ന് നീക്കം ചെയ്തു. ഇന്ത്യയിൽ പാകിസ്താൻ അഭിനേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചതിന് ശേഷം, സംഗീത കമ്പനികൾ ഇന്ത്യൻ സിനിമ ആൽബം കവറുകളിൽ നിന്ന് അവരുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി.
ഷാരൂഖ് ഖാൻ മഹിര ഖാനോടൊപ്പം അഭിനയിച്ച റയീസ് ആൽബത്തിൽ ഇപ്പോൾ സൂപ്പർസ്റ്റാർ മാത്രമാണ് ഉള്ളത്. സനം തേരി കസത്തിൽ ഇപ്പോൾ കാണിക്കുന്നത് ഹർഷവർദ്ധൻ റാണെയെ മാത്രമാണ് മാവ്‌റ ഹോക്കെയ്ന്‍റെ ചിത്രം നീക്കം ചെയ്തു. സ്‌പോട്ടിഫൈ, യൂട്യൂബ് മ്യൂസിക് തുടങ്ങിയ മ്യൂസിക് ആപ്പുകളിലെ ചിത്രത്തിന്‍റെ ആൽബം കവറുകളിൽ നിന്നും മഹിരയെയും മാവ്‌റയെയും നീക്കം ചെയ്‌തിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
മാവ്‌റ ഹോക്കെയ്ന്‍റെ ചിത്രം പോസ്റ്ററിൽ നിന്ന് നീക്കം ചെയ്തതിനോട് ഹർഷവർദ്ധൻ റാണെ പ്രതികരിച്ചു. മാവ്‌റ ഹോക്കെയ്ൻ ഉൾപ്പെട്ടാൽ 'സനം തേരി കസം' തുടർഭാഗത്തിൽ പങ്കെടുക്കില്ലെന്ന് ഹർഷ്‌വർധൻ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. എന്നിരുന്നാലും, സോനം കപൂറും ഫവാദ് ഖാനും അഭിനയിച്ച 'ഖൂബ്സൂരത്' (2014) ന്‍റെ കവർ ചിത്രങ്ങൾ അതേപടി നിലനിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.