രാധ- കൃഷ്ണ പ്രണയ സങ്കൽപത്തിൽ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം 'വരാനാവില്ലേ...' പുറത്തിറങ്ങി
text_fieldsകാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും നിത്യഹരിത മനോഹാരിത നിറഞ്ഞ മഹാവീര്യറിലെ 'വരാനാവില്ലേ...' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അസനു അന്ന അഗസ്റ്റിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ' ജൂലൈ 21ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതും എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്നു.
സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.