Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകിടിലൻ ലുക്കിൽ ലാൽ;...

കിടിലൻ ലുക്കിൽ ലാൽ; മഹാ വീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
കിടിലൻ ലുക്കിൽ ലാൽ; മഹാ വീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
cancel
Listen to this Article

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാ വീര്യറി'ലെ ലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.


ജൂലൈ 21ന് ചിത്രം പ്രദർശനത്തിന് എത്തും. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹസംവിധാനം - ബേബി പണിക്കർ.

Show Full Article
TAGS:mahaveeryar character poster 
News Summary - mahaveeryar character poster
Next Story