Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുതരമായ ബാക്ടീരിയ ആണുബാധ; ഗായിക മഡോണ ആശുപത്രിയിൽ

text_fields
bookmark_border
Madonna hospitalised for serious bacterial infection
cancel

പോപ് ഇതിഹാസ ഗായിക മഡോണ ആശുപത്രിയിൽ. ഗുരുതരമായ ബാക്ടീരിയ ആണുബാധയെ തുടർന്ന് ശനിയാഴ്ചയാണ് ന്യൂയോർക്ക് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യപ്രശ്നത്തെ തുടർന്ന് മഡോണ ലോകപര്യടനം മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് മനേജർ ഗൈ ഓസിയറി അറിയിച്ചു. ദിവസങ്ങളോളം ഐ.സിയുവിൽ ചികിത്സയിലായിരുന്ന താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുവരുകയാണ്. ലോകപര്യടനത്തിന് തയാറെടുക്കുമ്പോഴാണ് മഡോണക്ക് ബാക്ടീരിയ ആണുബാധയേൽക്കുന്നത്.

സംഗീത ജീവിതത്തിന്റെ 40 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോകപര്യടനം നടത്താൻ തീരുമാനിച്ചത്. ജൂലൈ 15 മുതൽ ഡിസംബർ 15 വരെയാണ് പരിപാടി നടത്താൻ നിശ്ചയിച്ചത്. പ്രിയഗായികക്ക് രോഗശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madonna hospitalised for serious bacterial infection
Next Story