Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോക്സോഫീസിൽ ചിരിമഴ പെയ്യിച്ച് 'മധുവിധു'; വമ്പൻ റിലീസുകൾക്കിടയിലും തകർപ്പൻ മുന്നേറ്റം

text_fields
bookmark_border
ബോക്സോഫീസിൽ ചിരിമഴ പെയ്യിച്ച് മധുവിധു; വമ്പൻ റിലീസുകൾക്കിടയിലും തകർപ്പൻ മുന്നേറ്റം
cancel

സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്കിടയിലും ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടർന്ന് ഷറഫുദ്ദീൻ ചിത്രം മധുവിധു. കുടുംബപ്രേക്ഷകരുടെ പൂർണ്ണ പിന്തുണയോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുന്ന ഈ കോമഡി എന്റർടെയിനർ ഈ അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമാണ കമ്പനിയായ അജിത് വിനായക ഫിലിംസിന് വലിയൊരു നേട്ടമാണ് സമ്മാനിക്കുന്നത്. ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും തിരക്കഥയിൽ ഒരുങ്ങിയ സിനിമയുടെ പ്രധാന ആകർഷണം ഷറഫുദ്ദീനും അസീസ് നെടുമങ്ങാടും തമ്മിലുള്ള തകർപ്പൻ കോമഡി രംഗങ്ങളാണ്.

ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ സായ്കുമാർ, ജഗദീഷ്, ബിന്ദു പണിക്കർ, സഞ്ജു മധു, വിനീത് തട്ടിൽ എന്നിങ്ങനെ മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മധുവിധുവിന്റെ വിജയത്തോടെ വരും ദിവസങ്ങളിൽ ബോക്സോഫീസിൽ ശക്തമായ മത്സരമായിരിക്കും മറ്റു ചിത്രങ്ങളുമായി നടക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. ശാന്തകുമാറും മാളവിക കൃഷ്ണദാസും സഹനിർമാതാക്കളായ ഈ ചിത്രം തിയറ്ററുകളിൽ കുടുംബങ്ങൾക്കായി ഒരു ചിരിവിരുന്ന് തന്നെയായാണ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhuvidhu' triggers a laughter riot at the box office; making a grand progress despite big releases.
Next Story