നിർമാണം 41 കോടിക്ക്, 55 അവാർഡുകൾ; നടി പ്രതിഫലമായി വാങ്ങിയത് 11 രൂപ! ഇതാണാ സിനിമ...
text_fieldsരാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ഭാഗ് മിൽഖാ ഭാഗ്. ഇന്ത്യൻ അത്‌ലറ്റും ഒളിമ്പ്യനുമായ മിൽഖ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ഫർഹാൻ അക്തറാണ് പ്രധാന വേഷത്തിൽ എത്തിയത്. ദിവ്യ ദത്ത, മീഷ ഷാഫി, പവൻ മൽഹോത്ര, സോനം കപൂർ, യോഗ്‌രാജ് സിങ്, ആർട്ട് മാലിക്, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ 55 അവാർഡുകൾ ചിത്രം നേടി. മികച്ച നടനുള്ള പുരസ്കാരവും മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ചിത്രത്തിനെ തേടിയെത്തി. 14 അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാർഡുകളും രണ്ട് ദേശീയ അവാർഡുകളും ഇതിൽ ഉൾപ്പെടുന്നു. ചിത്രത്തിന്‍റെ മൊത്തം ബജറ്റ് 41 കോടിയായിരുന്നു.
ചിത്രത്തിൽ സോനം കപൂർ ബിറോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തന്റെ വേഷത്തിന് വെറും 11 രൂപയാണ് സോനം പ്രതിഫലമായി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഒരിക്കൽ സംവിധായകൻ തന്നെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'സോനം കപൂർ 11 രൂപയാണ് വാങ്ങിയത്. നിങ്ങളുടെ മനസ്സിൽ വരുന്നതെന്തും എനിക്ക് തരൂ എന്നാണ് ഫർഹാൻ പറഞ്ഞത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

