സുഷിൻ ശ്യാമിന്‍റെ ആലാപനത്തിൽ 'മച്ചാന്‍റെ മാലാഖ'യിലെ മാലോകരെ ചെവിക്കൊള്ളണേ’ ഗാനം പുറത്തിറങ്ങി
text_fieldsസൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്‍റെ മാലാഖ’. ചിത്രത്തിലെ 'മാലോകരെ ചെവിക്കൊള്ളണേ' എന്ന ഗാനം സംഗീത സംവിധായകൻ സുഷിൻ ശ്യം ആണ് ആലപിച്ചിരിക്കുന്നത്. സിന്‍റോ സണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം സരിഗമ മലയാളം മ്യൂസിക് ചാനലിലൂടെയാണ് റിലീസ് ആയത്. ഫാമിലി എന്‍റർടെയിനായ ചിത്രം നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രം ആയതുകൊണ്ട് സിനിമയുടെ അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്. ജാക്സൺ ആന്‍റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിങ് ചെയ്തിരിക്കുന്നത് രതീഷ് രാജാണ്. അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. അബാം മൂവീസിന്‍റെ പതിമൂന്നാമത് ചിത്രമാണിത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

