
'മാനാട്' പൂർത്തിയായി; ആറ് മിനിറ്റുള്ള സീൻ ഒറ്റ ടേക്കിൽ പൂർത്തിയാക്കി ചിമ്പു
text_fieldsചെന്നൈ: ചിലമ്പരശൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി. അവസാന ദിവസത്തെ ചിത്രീകരണത്തിൽ ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ്.ജെ. സൂര്യ, പ്രേംജി അമരൻ, കരുണാകരന്‍ തുടങ്ങിയവർ പങ്കെടുത്തു. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം ഒരു ടേക്കില്‍ പൂര്‍ത്തിയാക്കി ചിമ്പു എല്ലാവരെയും അത്ഭുതപ്പെടുത്തി.
വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന 'മാനാട്' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല് ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിമ്പു പ്രത്യക്ഷപ്പെടുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ എസ്.എ ചന്ദ്രശേഖര്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അണിനിരക്കുന്നു.
ഛായാഗ്രഹണം റിച്ചര്‍ഡ് എം. നാഥ് നിര്‍വ്വഹിക്കുന്നു. മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടയുമായി പ്രാർഥന നടത്തുന്ന ചിമ്പുവിന്‍റെ മുഖവും 'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനും മഹാത്മാഗാന്ധിയുടെ 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ' എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
