അബ്ദുൽ ഖാലിക് ആയി ചിമ്പു; 'മാനാട്' ടീസര്‍ കാണാം
text_fieldsചിമ്പുവിന്‍റെ 45ാം സിനിമയാണ് 'മാനാട്'. ഇതിന്‍റെ മലയാളം ടീസർ ചിമ്പുവിന്‍റെ ജന്മദിനത്തിൽ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല് ഖാലിക് എന്ന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം റിച്ചര്‍ഡ് എം. നാഥ്.
മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടയുമായി പ്രാർഥന നടത്തുന്ന ചിമ്പുവിന്‍റെ മുഖവും 'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനുമായി മഹാത്മഗാന്ധിയുടെ 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ' എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും 'മാനാട്' പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

