മണ്ണിനോടും പ്രകൃതിയോടും പൊരുതുന്ന മനുഷ്യരുടെ കഥ; എം.എ. നിഷാദിന്‍റെ 'ലർക്ക്'
text_fieldsകാലികപ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണിയായിരിക്കുന്ന വന്യമൃഗ ആക്രമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം.
കേരള ടാക്കീസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കുട്ടിക്കാനം വാഗമൺ ഭാഗങ്ങളിലായാണ് പൂർത്തിയാക്കിയത്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എന്‍റർടൈനറായിരിക്കും ചിത്രം.
സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം. എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷ്മി, ഷാക്കീർ വർക്കല, അഖിൽ നമ്പ്യാർ, ഭദ്ര എന്നവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മനൂ മഞ്ജിത്തിന്റെ വരികൾക്ക് മിനീഷ് തമ്പാൻ ഈണം നൽകുന്നു, ഛായാഗ്രഹണം: രജീഷ് രാമൻ, തിരക്കഥ സംഭാഷണം: ജുബിൻ ജേക്കബ്, ചിത്രസംയോജനം: വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, കല: ത്യാഗു തവനൂർ, ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, സഹസംവിധാനം: ഷമീർ പായിപ്പാട്,
ഗായകർ: സുദീപ് കുമാർ, നസീർ മിന്നലെ,എം എ നിഷാദ്, ഓഡിയോഗ്രാഫി: ഗണേശ് മാരാർ, ഗ്രാഫിക്സ് ലൈവ് ആക്ഷൻ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ യെല്ലോ ടൂത്ത്സ്, സ്റ്റുഡിയോ: ചിത്രാഞ്ജലി, വിതരണം മാൻ മീഡിയ.
പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

