റോഷൻ മാത്യു നായകനാകുന്ന എം.പത്മകുമാർ ചിത്രം 'ഉയിർ'; ഫസ്റ്റ് ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു
text_fieldsഎം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തു. ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്, ശ്രുതി മേനോൻ എന്നീ അഭിനേതാക്കളാണ് പോസ്റ്ററിൽ ഉള്ളത്.
പ്രേക്ഷകരിൽ സിനിമയെകുറിച്ചുള്ള കൗതുകവും ആകാംക്ഷയും ഉത്ക്കണ്ഠയും ജനിപ്പിക്കുന്നതാണ് പോസ്റ്റർ. നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഇതിനോടകം പോസ്റ്ററിനു ലഭിക്കുന്നത്. വൗ സിനിമാസിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ.കെ.മേനോനാണ്.
വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ആന്‍റ് ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ചിത്രത്തിന്‍റെ അവതരണം. ഇൻസ്പക്ടർ അൻഷാദിന്‍റെ കഥക്ക് ഷാജി മാറാടും നിഖിൽ കെ.മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോനാണ് നായിക. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും എത്തുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും, മഹേഷ് ഷെട്ടിയും മാസ്റ്റർ ആര്യൻ.എസ്.പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകർന്നു. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിങ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - സാബുറാം മേക്കപ്പ് - പി.വി. ശങ്കർ. കോസ്റ്റ്യും - ഡിസൈൻ- അയിഷ സഫീർ സേട്ട്. നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്. സജി മുണ്ടൂർ. സഹസംവിധാനം - ആകാശ് എം. കിരൺ ചന്ദ്രശേഖരൻ, രാഹുൽ, ഉണ്ണി വരദം. ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ ആസാദ്, അനിൽ നമ്പ്യാർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ.ബി.മേനോൻ. കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വൗ സിനിമാസ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

