Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎം. പദ്മകുമാറി​െൻറ...

എം. പദ്മകുമാറി​െൻറ ഫാമിലി ത്രില്ലർ 'പത്താം വളവ്'; ടൈറ്റിൽ പോസ്റ്റർ പുറത്ത്​

text_fields
bookmark_border
എം. പദ്മകുമാറി​െൻറ ഫാമിലി ത്രില്ലർ പത്താം വളവ്; ടൈറ്റിൽ പോസ്റ്റർ പുറത്ത്​
cancel

ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം യു.ജി.എം എൻറർടൈൻമെൻറി​െൻറ​ ബാനറിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന "പത്താം വളവി'​െൻറ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തി​െൻറ മെഗാ താരം മമ്മുക്ക, തമിഴകത്തി​െൻറ മക്കൾ സെൽവൻ വിജയ് സേതുപതി, തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്​ പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. 'കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, നിസ്താർ അഹമ്മദ്, ഷാജു ശ്രീധർ, ബോബൻ സാമുവൽ, ബേബി കിയാറ, റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു . പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. രതീഷ് റാം ആണ് ഛായാഗ്രഹണം. സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശി. പി.ആർ.ഒ: പി.ശിവപ്രസാദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Padmakumarpatham valavu
News Summary - m padmakumar new movie
Next Story