Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lyrical Video Bhramam Prithviraj Sukumaran Raashi Khanna Jakes Bejoy
cancel

ഭ്രമത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

text_fields
bookmark_border
ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യും

ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച്​ പൃത്വിരാജ്​ നായകനാവുന്ന ഭ്രമത്തിലെ 'മുന്തിരിപ്പൂവോ'എന്ന് തുടങ്ങുന്ന ഗാനത്തി​െൻറ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പൃത്വിരാജും റാഷി ഖന്നയും അഭിനയിച്ച ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ജെയ്​ക്​സ്​ ബിജോയാണ്. മിഥുൻ സുരേഷും ജെയ്​ക്​നൊപ്പം ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്.


ബി.കെ.ഹരിനാരായണ​​േൻറതാണ്​ വരികൾ. ആയുഷ്​മാൻ ഖുരാന മുഖ്യവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ്​ ബോളിവുഡ്​ ചിത്രം 'അന്ധാദുനി'ന്‍റെ റീമേക്കാണ്​ ഭ്രമം. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റി​െൻറ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.

എ. പി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്​മി, അനന്യ എന്നിവരും വ്യത്യസ്ഥ വേഷത്തിലെത്തുന്നു. സിനിമ ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lyrical Video of Bhramam movie
Next Story