Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാറിന്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം

text_fields
bookmark_border
മലബാറിന്റെ  പശ്ചാത്തലത്തിൽ  ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം
cancel

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന ചിത്രം ആരംഭിച്ചു. കണ്ണൂരിലെ കടമ്പേരിയിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോകുന്ന സുജിൽ മാങ്ങാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.വിജേഷ് വിശ്വം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയാർജകമായ മുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ലുക്മാനും, തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോകുന്ന തൊണ്ണൂറോളം വരുന്ന കലാകാരന്മാരേയും, കലാകാരികളേയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഹൈടെക്ക് ഫിലിംസിൻ്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സംഗീതം - പ്രണവ്.സി പി,ഛായാഗ്രഹണം - നിഖിൽ എസ്.പ്രവീൺ, എഡിറ്റിങ്- അതുൽ വിജയ്, തളിപ്പറമ്പ് ,പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lukman And Thanvi Ram Movie New Movie
Next Story