Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീരജും അജുവും ഒന്നിക്കുന്ന'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'; സ്ട്രീമിങ് തീയതി പുറത്ത്

text_fields
bookmark_border
നീരജും അജുവും ഒന്നിക്കുന്നലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍; സ്ട്രീമിങ് തീയതി പുറത്ത്
cancel

വിഷ്ണു ജി രാഘവന്റെ സംവിധാനത്തിൽ നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന'ലവ് അണ്ടർ കോൺസ്ട്രക്ഷൻ'എന്ന വെബ് സീരീസ് സ്ട്രീമിങ്ങിനൊരുങ്ങുന്നു. ജിയോ ഹോട്സ്റ്റാറിൽ ഫെബ്രുവരി 28 നാണ് സീരീസ് എത്തുന്നത്.ഗൗരി കിഷനാണ് നായിക.രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന സീരീസിൽ ആനന്ദ് മന്മഥൻ, ആൻ സലിം, ഗംഗ മീര, കിരൺ പീതാംബരൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ് സീരീസിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവന്നിരുന്നു.ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ, സ്വന്തമായൊരു വീട് പണിയാനുള്ള ശ്രമവും, പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങാൻ ഉള്ള തത്രപ്പാടുകളും ആണ് സീരീസിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വാശി’ക്കു ശേഷം വിഷ്ണു ജി രാഘവൻ സംവിധാനം ചെയ്യുന്ന സീരീസ് എന്ന പ്രത്യേകതയും ലവ് അണ്ടർ കൺസ്ട്രക്ഷന് ഉണ്ട്.

ജിയോ ഹോട്സ്റ്റാർ ആയതിന് ശേഷം ആദ്യമായി എത്തുന്ന മലയാളം വെബ്സീരീസാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ.അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന സീരീസിന്റെ സംഗീത സംവിധാനം ഗോപി സുന്ദറും, എഡിറ്റിങ് അർജു ബെന്നും കൈകാര്യം ചെയ്യുന്നു.

ഹോട്സ്റ്റാർ മലയാളത്തിൽ സ്ട്രീം ചെയ്യുന്ന അഞ്ചാമത്തെ ഒറിജിനൽ സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. കേരള ക്രൈം ഫയല്‍സും പേരില്ലൂര്‍ പ്രീമിയര്‍ ലീഗും മാസ്റ്റര്‍പീസും നാഗേന്ദ്രന്‍സ് ഹണിമൂണ്‍സും 1000 ബേബീസുമൊക്കെ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Love Under Construction Webseries Streaming Date Out
Next Story