'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഇന്നു മുതൽ ജിയോ ഹോട്സ്റ്റാറിൽ
text_fieldsനീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വെബ് സീരീസായ 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഇന്നു മുതൽ. വിഷ്ണു ജി. രാഘവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സീരീസ് ജിയോ ഹോട്സ്റ്റാറിലൂടെയാണ് എത്തുന്നത്.
ഗൗരി കിഷനാണ് നായിക. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമിക്കുന്ന സീരീസിൽ ആനന്ദ് മന്മഥൻ, ആൻ സലിം, ഗംഗ മീര, കിരൺ പീതാംബരൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ ലഭ്യമാകും.
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ, സ്വന്തമായൊരു വീട് പണിയാനുള്ള ശ്രമവും, പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങാൻ ഉള്ള തത്രപ്പാടുകളും ആണ് സീരീസിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ജിയോ ഹോട്സ്റ്റാർ ആയതിന് ശേഷം ആദ്യമായി എത്തുന്ന മലയാളം വെബ്സീരീസാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന സീരീസിന്റെ സംഗീത സംവിധാനം ഗോപി സുന്ദറും, എഡിറ്റിങ് അർജു ബെന്നും കൈകാര്യം ചെയ്യുന്നു.
ഹോട്സ്റ്റാർ മലയാളത്തിൽ സ്ട്രീം ചെയ്യുന്ന അഞ്ചാമത്തെ ഒറിജിനൽ സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. കേരള ക്രൈം ഫയല്‍സും പേരില്ലൂര്‍ പ്രീമിയര്‍ ലീഗും മാസ്റ്റര്‍പീസും നാഗേന്ദ്രന്‍സ് ഹണിമൂണ്‍സും 1000 ബേബീസുമൊക്കെ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

