Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഖാലിദ്​ റഹ്​മാ​െൻറ...

ഖാലിദ്​ റഹ്​മാ​െൻറ ത്രില്ലിങ്​ 'ലവ്​'; പുതിയ ടീസർ പുറത്തുവിട്ടു

text_fields
bookmark_border
ഖാലിദ്​ റഹ്​മാ​െൻറ ത്രില്ലിങ്​ ലവ്​; പുതിയ ടീസർ പുറത്തുവിട്ടു
cancel

കോവിഡ്​ കാലത്ത്​ തിയറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകാനൊരുങ്ങുന്ന ഖാലിദ്​ റഹ്​മാ​െൻറ ലവ്വി​െൻറ പുതിയ ടീസർ പുറത്തുവിട്ടു. സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്​. ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രത്തി​െൻറ പ്രമേയമെന്നാണ് ട്രെയിലറും ടീസറുമൊക്കെ നൽകുന്ന സൂചന.

ഒക്ടോബര്‍ 15ന് ഗള്‍ഫ് നാടുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ്​ ചിത്രം ഉണ്ടക്ക്​ ശേഷം ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്ത്​ ചിത്രത്തിൽ രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​. എല്ലാവിധ കോവിഡ് സുരക്ഷാ മുന്‍കരുതലുകളോടെയുമാകും ചിത്രത്തിന്‍റെ പ്രദര്‍ശനമെന്ന് ഖാലിദ് റഹ്‍മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും അറിയിച്ചു.

കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ്​ ലവ്​. ജൂൺ 22ന്​ ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്​ഡൗണി​െൻറ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട്​ ചെയ്യരുതെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ്​ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്​. സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആശിഖ്​ ഉസ്​മാനാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom ChackoRajisha VijayanKhalid RahmanLove Teaser
News Summary - Love Official Teaser Rajisha Vijayan Shine Tom Chacko Khalid Rahman
Next Story