Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ കാലത്ത്​ തിയറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകാൻ 'ലവ്​'; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു

text_fields
bookmark_border
ഹോം സ്ക്രീന്‍ എന്‍റര്‍ടെയിന്‍മെന്‍റും ഗോള്‍ഡന്‍ സിനിമ ജി.സി.സിയും സംയുക്തമായാണ് ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത്
കോവിഡ്​ കാലത്ത്​ തിയറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകാൻ ലവ്​; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു
cancel

കോവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകാൻ ഖാലിദ്​ റഹ്​മാ​െൻറ 'ലവ്'. ഒക്ടോബര്‍ 15ന് ഗള്‍ഫ് നാടുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ്​ ചിത്രം ഉണ്ടക്ക്​ ശേഷം ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്ത്​ ചിത്രത്തിൽ രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​. എല്ലാവിധ കോവിഡ് സുരക്ഷാ മുന്‍കരുതലുകളോടെയുമാകും ചിത്രത്തിന്‍റെ പ്രദര്‍ശനമെന്ന് ഖാലിദ് റഹ്‍മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും അറിയിച്ചു.

ഹോം സ്ക്രീന്‍ എന്‍റര്‍ടെയിന്‍മെന്‍റും ഗോള്‍ഡന്‍ സിനിമ ജി.സി.സിയും സംയുക്തമായാണ് ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്​. ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രത്തി​െൻറ പ്രമേയമെന്നാണ് നേരത്തെ ഇറങ്ങിയ​ ട്രെയിലർ നൽകുന്ന സൂചന.

കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ്​ ലവ്​. ജൂൺ 22ന്​ ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്​ഡൗണി​െൻറ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട്​ ചെയ്യരുതെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ്​ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്​. സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആശിഖ്​ ഉസ്​മാനാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story