Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ ചിത്രീകരിച്ച ഖാലിദ്​ റഹ്​മാൻ ചിത്രം 'ലവ്​' ട്രെയിലർ

text_fields
bookmark_border
കോവിഡ്​ കാലത്ത്​ ചിത്രീകരിച്ച ഖാലിദ്​ റഹ്​മാൻ ചിത്രം ലവ്​ ട്രെയിലർ
cancel

മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ്​ ചിത്രം ഉണ്ടക്ക്​ ശേഷം പ്രശസ്​ത സംവിധായകൻ ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്​ത ലവ്​ എന്ന ചിത്രത്തി​െൻറ ട്രെയിലർ പുറത്തുവിട്ടു. രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് 'ലവ്വിലെ'​ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​.

ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം. ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രത്തി​െൻറ പ്രമേയമെന്നാണ്​ ട്രെയിലർ നൽകുന്ന സൂചന.

കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ്​ ലവ്​. ജൂൺ 22ന്​ ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്​ഡൗണി​െൻറ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട്​ ചെയ്യരുതെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ്​ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്​.

സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആശിഖ്​ ഉസ്​മാനാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom Chackorajisha vijayanKhalid Rahmanashiq Usman
News Summary - Love Malayalam Movie Official Trailer
Next Story