12 വർഷങ്ങൾക്ക് ശേഷം രൺവീർ-സോനാക്ഷി പ്രണയം വീണ്ടും തിയേറ്ററുകളിലേക്ക്
text_fieldsരൺവീർ സിങ്ങും സോനാക്ഷി സിൻഹയും അഭിനയിച്ച വിക്രമാദിത്യ മോട്‌വാനെയുടെ 'ലൂട്ടേര' (2015) റീ റിലീസിന് ഒരുങ്ങുന്നു. മാർച്ച് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 1950-കളിലെ ബംഗാൾ പശ്ചാത്തലമായി നടക്കുന്ന ചിത്രം ഒ. ഹെന്‍ററിയുടെ ചെറുകഥയായ 'ദി ലാസ്റ്റ് ലീഫി'ന്റെ ചലച്ചിത്രാവിഷ്കാരമാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. മഹേന്ദ്ര ജെ. ഷെട്ടി ഛായാഗ്രഹണം നിർവഹിച്ച് അമിത് ത്രിവേദി സംഗീതം നൽകിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. പിന്നീട് വൻ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്.
പുരാവസ്തു ഗവേഷകനായി രൺവീർ സിങ്ങും സമീന്ദാറിന്റെ മകളായ സോനാക്ഷി സിൻഹയും തമ്മിലുള്ള പ്രണയ-സംഘർഷങ്ങളുടെ കഥയാണിത്. 59-ാമത് ഫിലിംഫെയർ അവാർഡുകളിൽ മികച്ച നടി (സോനാക്ഷി സിൻഹ) ഉൾപ്പെടെ നാല് നോമിനേഷനുകൾ ചിത്രത്തിന് ലഭിച്ചു. കൂടാതെ മികച്ച വനിതാ പിന്നണി ഗായികയായി മോണാലി താക്കൂറും പുരസ്കാരം നേടി. ലൂട്ടേരയിലെ സവാർ ലൂൺ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.