'കൂലിക്ക് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ആവശ്യപ്പെട്ടത് 35 കട്ടുകൾ, വിസമ്മതിച്ചതുകൊണ്ട് എ സർട്ടിഫിക്കറ്റ്'; സിനിമക്ക് നഷ്ടമായത് 50 കോടിയെന്ന് ലോകേഷ് കനകരാജ്
text_fieldsകൂലി സിനിമ അഭിമുഖീകരിച്ച സെൻസർഷിപ്പ് തടസ്സങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി നിർമാതാവ് കനകരാജ്. 35 ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമാണ് സി.ബി.എഫ്.സി എ സർട്ടിഫിക്കറ്റ് നൽകിയതെന്നും ഇത് സിനിമക്ക് 50 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ലോകേഷ് പറഞ്ഞു.
വിജയ് നായകനായ ജനനായകന് പ്രദർശനാനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് കൂലി സിനിമയുടെ സെൻസർഷിപ്പിനെ കുറിച്ച് ലോകേഷ് അനുഭവം പങ്കുവെച്ചത്.
"ആദ്യം സിനിമയിലെ 35 ഭാഗങ്ങൾ കട്ട് ചെയ്യാനാണ് സി.ബി.എഫ്.സി ആവശ്യപ്പെട്ടത്. ഇത് സിനിമയെ സാരമായി ബാധിക്കുമെന്ന് കണ്ട് താൻ തീരുമാനം പുനഃപരിശോധിക്കാൻ ബോർഡിനെ സമീപിച്ചു. എന്നാൽ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാൻ ബോർഡ് തയാറായില്ല. രണ്ടാമത് ബോർഡിനെ സമീപിക്കുമ്പോൾ 9 ഭാഗങ്ങൾ മ്യൂട്ട് ചെയ്യാമെന്ന് തങ്ങൾ അറിയിച്ചിരുന്നു." ലോകേഷ് പറഞ്ഞു.
സിനിമയുടെ ഉള്ളടക്കത്തിൽ വിട്ടുവീഴ്ചക്ക് തയാറാതിരുന്ന ലോകേഷിനു മുന്നിൽ 35 കട്ടുകൾക്ക് തയാറല്ലെങ്കിൽ സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകാമെന്ന ഓപ്ഷൻ ബോർഡ് മുന്നോട്ടു വെക്കുകയായിരുന്നു. പ്രധാനമായും വൈദ്യുതിയിൽ ദഹിപ്പിക്കുന്ന രംഗത്തിന്‍റ പേരിലാണ് സിനിമക്ക് യു അല്ലെങ്കിൽ യു.എ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിച്ചതെന്ന് ലോകേഷ് പറഞ്ഞു. ആഗസ്റ്റ് 14ന് പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തിൽ 500 കോടി കലക്ഷനാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

