'ആദ്യം കൈതി വരും പിന്നീട് മറ്റവനും! ഒടുവിൽ എൻഡ് ഗെയിം'; എൽ.സി.യു അവസാനിക്കുന്നതിനെ കുറിച്ച് ലോകേഷ് കനകരാജ്
text_fieldsലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് സിനിമകൾക്ക് ഒരുപാട് ആരാധകരുണ്ട്. കോളിവുഡിലെ സൂപ്പർതാരങ്ങളെ ലീഡ് റോളിലെത്തിച്ച് ഒരു യൂണിവേഴ്സ് തന്നെ ലോകേഷ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എൽ.സി.യുവ കുറിച്ചുള്ള എല്ലാ അപ്ഡേഷനും ആരാധകരുടെ ഭാഗത്ത് നിന്നും ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്. ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള സിനിമകളുടെ അവസാനത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് .
മൂന്ന് സിനിമകൾ കൂടി കഴിഞ്ഞാൽ എൽ.സി.യു യൂണിവേഴ്സ് അവസാനിക്കുമെന്നാണ് ലോകേഷ് പറയുന്നത്. അടുത്തതതായി എത്തുന്നത് 'കൈതി 2' ആണെന്നാണ് ലോകേഷ് പറയുന്നത്. 2019ൽ പുറത്തിറങ്ങിയ കൈതിയാണ് എൽ.സി.യുവിലെ ആദ്യ ചിത്രം. കൈതിയുടെ രണ്ടാം ഭാഗത്തിന് ശേഷം 'റോളക്സ്' എന്ന കഥാപാത്രത്തിന്‍റെ സ്റ്റാൻഡ് അലോൺ ചിത്രമെത്തുമെന്നും ലോകി പറയുന്നു. ഇതിന്‍റെയെല്ലാം എൻഡ് ഗെയിം കമൽ ഹാസന്‍റെ വിക്രത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനൊക്കെ മുമ്പ് എൽ.സി.യുവിന്‍റെ തുടക്കം കാണിക്കുന്ന ഒരു ഷോർട്ട് ഫിലിം പുറത്തെത്തും. ലോകേഷ് തന്നെയാണ് തിരകഥയും സംവിധാനവും ചെയ്യുന്നത്. 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിൽ വിക്രം, ദില്ലി, റോളക്സ്, അമർ, സന്താനം, ലിയോ തുടങ്ങിയ എൽ.സി.യുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഭാഗമായേക്കും. നിലവിൽ രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ലോകേഷ്.
അതേസമയം ലിയോയുടെ രണ്ടാം ഭാഗമുണ്ടാകാൻ വിജയ് തന്നെ മനസ് വെക്കണമെന്നും അദ്ദേഹം അറിയിച്ചും. താരം സിനിമാ ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ ലീയോ രണ്ടാം ഭാഗം ചിന്തിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

