Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകേഷ് കനകരാജിന്റെ ‘ജി സ്ക്വാഡ്’ നിർമിക്കുന്ന ആദ്യ സിനിമ - ‘ഫൈറ്റ് ക്ലബ്ബ്’; നായകനാകുന്നത് ‘വിജയ്’
cancel

ലോകേഷ് കനകരാജിന്റെ ‘ജി സ്ക്വാഡ്’ നിർമിക്കുന്ന ആദ്യ സിനിമ - ‘ഫൈറ്റ് ക്ലബ്ബ്’; നായകനാകുന്നത് ‘വിജയ്’

text_fields
bookmark_border

തമിഴ്നാട്ടിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ലിയോ എന്ന ചിത്രത്തിന് പിന്നാലെയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ ‘ജി സ്‌ക്വാഡ്’ പ്രഖ്യാപിച്ചത്. രജനികാന്ത് നായകനാവുന്ന 'തലൈവർ 171' എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകൾക്കിടെയാണ് ഹിറ്റ് മേക്കറുടെ നിർമാതാവായുള്ള അരങ്ങേറ്റം. തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് 'ജി സ്ക്വാഡ്' എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതെന്ന് ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ലോകേഷിന്റെ ബാനറിൽ നിന്നുള്ള ആദ്യ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ലോകേഷിന്റെ അടുത്ത സുഹൃത്തും ‘ഉറിയടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തരംഗവുമായ ഉറിയടി വിജയ് ആണ് ഫൈറ്റ് ക്ലബ്ബിലെ നായകൻ.

അബ്ബാസ് എ. റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. ഡിസംബറിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ലോകേഷ് ആരാധകരും.S


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lokesh Kanagaraj to make production debut with 'Fight Club'
Next Story