ഇനിയിത് ഒടിയന്‍റെയും ചാത്തന്‍റെയും ലോക; ദുൽഖറിന്‍റെയും ടൊവിനൊയുടേയും ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് ടീം ലോക
text_fieldsകോടിക്ലബുകൾ കീഴടക്കി കുതിപ്പു തുടരുന്ന മലയാളത്തിന്‍റെ സ്വന്തം സുപ്പർ ഹീറോ യൂണിവേഴ്സ് സിനിമ ലോകയുടെ ഓരോ അപ്ഡേറ്റുകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സിനിമയുടെ വരാൻ പോകുന്ന ഭാഗത്തിലെ വമ്പൻ അപ്ഡേറ്റുകൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലോകയുടെ ചാത്തനേയും ഒടിയന്‍റെയും ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. ഒടിയനായി ദുൽഖർ സൽമാനും ചാത്തനായി ടൊവിനോ തോമസുമാണ് വരാൻ പോകുന്നത്.
അഞ്ചു ഭാഗങ്ങളായി ഒരുങ്ങുന്ന സൂൂപ്പർ ഹീറോ യൂണിവേഴ്സ് ചിത്രം ലോകയുടെ ആദ്യ ഭാഗം ലോക ചാപ്റ്റർ വൺ ചന്ദ്രയാണ് തിയേറ്ററുകളിൽ വിജയക്കുതിപ്പു തുടരുന്നത്. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി ഡൊമനിക് അരുൺ സംവിധാനത്തിലെത്തിയ ചിത്രമാണ് ലോക. സിനിമയുടെ രണ്ടാം ഭാഗം ചാത്തനായ ടൊവിനോയുടെ കഥയായിരിക്കുമെന്ന് സൂചനകൾ ആദ്യം തന്നെ ഉണ്ടായിരുന്നു. ലോകയുടെ സൂപ്പർ ഹീറോ യൂണിവേഴ്സിലെ ഒടിയൻ ചാർലിയായാണ് ദുൽഖർ വരാൻ പോകുന്നത്. മൈക്കിൾ എന്ന ചാത്തനായി ടൊവിനോയും.
ദുൽഖർ സൽമാൻ നിർമിച്ച ലോക റിലീസ് ചെയ്ത് 12 ദിവസത്തിനകം തന്നെ 200 കോടി ക്ലബ് കീഴടക്കി മികച്ച വാണിജ്യ വിജയം കൈവരിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ മികച്ച അഭിപ്രായവും സിനിമ കരസ്തമാക്കിക്കഴിഞ്ഞു. സിനിമയുടെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നതാണ്. സൂപ്പർ ഹീറോ യൂണിവേഴ്സിലെ വരാനിരിക്കുന്ന ഹീറോസായ മൈക്കിളിനെയും ചാർലിയെയുമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇരുവരുടെയും സൂപ്പർ പെർഫോമെൻസിനീയി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

